ഇടുക്കിയുടെ ജനകീയ ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഫ്രാൻസീസ് പടിയിറങ്ങുന്നു
34 വർഷത്തെ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഹെൽത്ത് സൂപ്പർവൈസർ പദവിയിൽ പി.എം. ഫ്രാൻസീസ് ഇന്ന് വിരമിക്കുകയാണ്. രാവെന്നോ പകലെന്നോ നോക്കാതെ തൻ്റെ കർമ്മമേഖലയെ കൃത്യതയോടും ചടുലതയോടും ലാളിതുത്തോടും കൂടി നോക്കി നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 1988 ഫെബ്രുവരി 9ന് പാമ്പാടുംപാറ ഹെൽത്ത് സെൻ്ററിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്.34 വർഷക്കാലയളവിൽ പത്തോളം സ്ഥാപനങ്ങളിൽ ജോലി ചെയ്തുവെങ്കിലും 15 വർഷക്കാലം കട്ടപ്പനയിൽ തന്നെയാണ് ജോലി നോക്കിയത്.കട്ടപ്പന പ്രാഥമികാരോഗൃകേന്ദ്രത്തെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററാക്കുകയും പിന്നീട് താലൂക്കാശുപത്രിയാക്കുകയും ചെയ്ത പ്രവർത്തനങ്ങൾക്കെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നിന്ന് ഏകോപിപ്പിക്കുകയും കട്ടപ്പന നഗരസഭക്ക് ആരോഗ്യ പുരസ്കാരങ്ങൾ നേടുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്തു
തൻ്റെ സേവന കാലയളവിൽ രണ്ട് ഗുഡ് സർവ്വീസ് എൻട്രിയും ഒരു സ്തുത്യർഹ സേവന പുരസ്കാരവും കൈമുതലായുണ്ട് ;കേരള എൻ.ജി.ഒ. അസോസിയേഷൻ്റെ സജീവ പ്രവർത്തകനായ ഇദ്ദേഹം സംഘടനയുടെ ജില്ലാ സെക്രട്ടറിയായി 3 വർഷവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി 4 വർഷവും പ്രവർത്തിച്ചു.കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻറായി 3 വർഷവും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന മാനേജിംഗ് കമ്മറ്റി അംഗം ‘ഇടുക്കി ജില്ലാ ഹെൽത്ത് സർവ്വീസസ് സ്റ്റാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡൻറ് ,മാനവ സംസ്കൃതി ജില്ലാ ഭാരവാഹിഎന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.കാമാക്ഷി ഗ്രാമപഞ്ചായത്തിൽ പാണ്ടിപ്പാറയിൽ താമസിക്കുന്ന ഇദ്ദേഹത്തിൻ്റെ കുടുംബത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ഭാര്യയും 3 മക്കളുമുണ്ട്.