ക്വിസ് പ്രസ് മധ്യമേഖലാ മത്സരം ഡിസംബര്‍ 2 ന്
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ്സ് പ്രശ്‌നോത്തരി മധ്യമേഖലാ മത്സരം ഡിസംബര്‍ 2-ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടക്കും. ഒരു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 50000/- രൂപയാണ് രണ്ടാം സമ്മാനം. മികവു പുലര്‍ത്തു നാലു ടീമുകള്‍ക്ക് 10000/- രൂപ വീതം നല്‍കും. മേഖലതല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 10000/- രൂപ, രണ്ടാം സമ്മാനം 5000/- രൂപ. കൂടാതെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കാണ് മധ്യമേഖലാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരമുള്ളത്.മത്സരാര്‍ത്ഥികള്‍ ഡിസംബര്‍ 2-ന് രാവിലെ 8.30-ന് മത്സര വേദിയില്‍ ഹാജരാകണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് രണ്ടു പേരടങ്ങുന്ന എത്ര ടീമുകള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9447225524, 9633214169 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.