മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും എം.വി.ഗോവിന്ദന്‍

തൊടുപുഴ: നരേന്ദ്രമോദി 2024ല്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യം ആര്‍.എസ്.എസിന്‍റെ ശതാബ്ദി വര്‍ഷമായ 2025ല്‍ യഥാര്‍ഥ്യമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ബി.ജെ.പിയുടെ ഈ ലക്ഷ്യത്തെ പിന്തുണക്കുന്ന നിലപാടാണ് കെ.പി.സി.സി അധ്യക്ഷന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദന്‍. ആര്‍.എസ്.എസ് ശാഖക്ക് സംരക്ഷണം നല്‍കാന്‍ ആളെ അയച്ചിട്ടുണ്ടെന്നും നെഹ്റുപോലും ഫാഷിസത്തോട് സന്ധി ചെയ്തെന്നും വേണ്ടിവന്നാല്‍ ബി.ജെ.പിയില്‍ ചേരുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. ചരിത്രത്തിന്‍റെ ബാലപാഠം പോലും അറിയാതെ സുധാകരന്‍ പറയുന്നതിനെ നാക്കുപിഴയെന്ന് പറഞ്ഞ് ഹൈകമാന്‍ഡ് നിസ്സാരവത്കരിക്കുന്നു. ആ നാക്കുപിഴ ശരിയായ പിഴയല്ല. നെഹ്റുവിനെ വര്‍ഗീയവാദികളുടെ കൂട്ടത്തില്‍ കെട്ടാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന്‍റെ ഭാഗമായാണ് ഭരണഘടനയും മതേതരമൂല്യങ്ങളും ഇല്ലാതാക്കി ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 52 ശതമാനം ആളുകള്‍ വരെ പട്ടിണി കിടക്കുമ്ബോള്‍ ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ ചേര്‍ത്തുപിടിച്ച് ലോകത്തിന് മാതൃകയായ കേരള മോഡല്‍ വികസനത്തിലൂടെ അതിദരിദ്രരില്ലാത്ത നാടാക്കി സംസ്ഥാനത്തെ മാറ്റുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, എം.എം. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനം നടന്നു. കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകവും അരങ്ങേറി. സി.പി.എം മൂലമറ്റം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.