കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പിന്നാക്ക വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാനത്തിന്റെ തീരുമാനം

കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പിന്നാക്ക വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാനത്തിന്റെ തീരുമാനം.
സ്‌കോളര്‍ഷിപ് കേന്ദ്രം വെട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തംനിലയില്‍ നല്‍കുന്നതെന്നും ഇക്കാര്യം പരിശോധിക്കാന്‍ വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചെന്ന് സിപിഐഎം വ്യക്തമാക്കി.
80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വര്‍ഷം 1500 രൂപ നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ് ഒമ്ബത്, പത്ത് ക്ലാസുകളില്‍ മാത്രമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. എട്ടുവരെയുള്ള 1.25 ലക്ഷം കുട്ടികളാണ് കേരളത്തില്‍ വര്‍ഷംതോറും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നത്. ഇത് തുടരാന്‍ സംസ്ഥാനം വര്‍ഷം 18.75 കോടി രൂപ അധികമായി കണ്ടെത്തണമെന്ന് സിപിഐഎം അറിയിച്ചു.
സിപിഐഎം കുറിപ്പ്:
പിന്നാക്ക വിഭാഗങ്ങളിലെ എട്ടാംക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് കേന്ദ്രം വെട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തംനിലയില്‍ നല്‍കുന്നത്. ഇക്കാര്യം പരിശോധിക്കാന്‍ വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വര്‍ഷം 1500 രൂപ നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ് ഒമ്ബത്, പത്ത് ക്ലാസുകളില്‍ മാത്രമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്..
രണ്ടര ലക്ഷത്തില്‍ താഴെ വരുമാനപരിധിയുള്ള ഒബിസി, ഇബിസി, ഡിഎന്‍ടി വിദ്യാര്‍ഥികള്‍ക്കായിരുന്നു സ്‌കോളര്‍ഷിപ്. എല്ലാ കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കേരളത്തിന് ഇത് വലിയ തിരിച്ചടിയാണ്. എട്ടുവരെയുള്ള 1.25 ലക്ഷം കുട്ടികളാണ് കേരളത്തില്‍ വര്‍ഷംതോറും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നത്. ഇത് തുടരാന്‍ സംസ്ഥാനം വര്‍ഷം 18.75 കോടി രൂപ അധികമായി കണ്ടെത്തണം. എട്ടുവരെയുള്ള കുട്ടികളെ പുറന്തള്ളിയശേഷം ഒമ്ബത്, പത്ത് ക്ലാസിലെ കുട്ടികള്‍ക്ക് 4000 രൂപ നല്‍കാനാണ് നീക്കം. ഇതില്‍ 40 ശതമാനം തുക സംസ്ഥാനം വഹിക്കണം.