പ്രധാന വാര്‍ത്തകള്‍
നെടുംങ്കണ്ടം തൂക്കുപാലത്ത് വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്.ഇയാളുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെ ആണ് അപകടം.രണ്ട് പേർക്ക് പരുക്കേറ്റു.മണ്ണ് നീക്കുന്നതിനിടെ കല്ലും മണ്ണും ഇടിഞ്ഞ്, മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു.ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടി മരണപ്പെടുകയിരുന്നു.പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.