ഹയർ സെക്കണ്ടറി കൊമേഴ്സ് മൽസരങ്ങൾ നാളെ കട്ടപ്പനയിൽ


ഇടുക്കി ജില്ലാ കൊമേഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (ACT ഇടുക്കി ) നേതൃത്വത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ കൊമേഴ്സ് വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വിവിധ മൽസരങ്ങൾ നാളെ (ശനി – ജനുവരി 6) നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി (ICAI) ചേർന്നാണ് ഈ മൽസരങ്ങൾ സംഘടിപ്പിക്കുന്നത്.
നാളെ (ശനി – Jan. 6 ) 9.45 – ന് കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിൽ വച്ചാണ് ജില്ലാതല മൽസരങ്ങൾ നടക്കുന്നത്.
ഇടുക്കി ജില്ലയിലെ 50- ഓളം ഹയർ സെക്കൻഡറി സ്കൂളുകളിലെ കൊമേഴ്സ് വിദ്യാർത്ഥികൾ ഈ മൽസരങ്ങളിൽ പങ്കെടുക്കും.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി മനോജ് മൽസരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ഗവ. ട്രൈബൽ സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക് മുഖ്യാതിഥി ആയിരിക്കും.
ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കായി അക്കൗണ്ടിങ്ങ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പൊതുവായി കൊമേഴ്സ് ക്വിസ് എന്നിവയാണ് മൽസരങ്ങൾ.
വിജയികൾക്ക് ഐ.സി.എ.ഐ നൽകുന്ന സർട്ടിഫിക്കറ്റും, ആക്ട് നൽകുന്ന ക്യാഷ് അവാർഡും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ആക്ട് ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ , പ്രോഗ്രാം കോ – ഓർഡിനേറ്റർ സജിൻ സ്കറിയ ( 9778196937 ) എന്നിവരുമായി ബന്ധപ്പെടണം.