പി എം എസ് എസ് വൈ മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസംപദ യോയന (പി എം എസ് എസ് വൈ) പദ്ധതിയില്‍ കീഴില്‍ നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 3 ലക്ഷം രൂപ) മീഡിയം സ്‌കെയില്‍ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (എസ്്ടി) (യൂണിറ്റ് കോസ്റ്റ്- 8 ലക്ഷം രൂപ), ഇന്റഗ്രേറ്റഡ് അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), ബയോഫ്ളോക്ക് യൂണിറ്റ് (വനാമി ചെമ്മീന്‍ കൃഷി യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷം രൂപ, ആര്‍.എ.എസ്. മത്സ്യകൃഷി എസ്.സി/എസ്.ടി (യൂണിറ്റ് കോസ്റ്റ്- 7.5 ലക്ഷം രൂപ).
ജനറല്‍ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം, എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ യൂണിറ്റ് നിര്‍മ്മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ധനസഹായം ലഭിക്കും. താല്‍പര്യമുള്ളവര്‍ വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍- 7902972714, 7025233647, 8156871619, 9961450288, 9744305903. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ ഫെബ്രുവരി 11 ന് 4 മണിക്ക് മുന്‍പ് ലഭിക്കേണ്ടതാണ്. ഫോണ്‍ 04862 233226