പ്രധാന വാര്‍ത്തകള്‍
നിയമസഭാ സമിതി തെളിവെടുപ്പ് 30ന്
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭാ സമിതി നവംബര്‍ 30 ന് രാവിലെ 11 മണിക്ക് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. മുതിര്‍ന്ന പൗരന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതും യോഗാനന്തരം, ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ/ മറ്റ് ആശുപത്രികള്‍ എന്നിവ സന്ദര്‍ശിക്കുന്നതും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതുമാണ്.