പ്രധാന വാര്‍ത്തകള്‍
ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് നടത്തും
നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിമുക്തി ക്ലബ് ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്റില്‍ നവംബര്‍ 25ന് വൈകുന്നേരം മൂന്നിന് ഫ്‌ളാഷ് മോബ് നടത്തും.
നഗരസഭാ അംഗം ജോസഫ് ജോര്‍ജ്, പ്രിന്‍സിപ്പാള്‍ രാജേഷ് കെ., അധ്യാപകരായ ഗോപിക എം, സുബിന്‍ വി.എ, ഗോപിക സജീഷ് എന്നിവര്‍ രഹരി മുക്ത സന്ദേശം നല്‍കും. അമ്പതോളം വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബില്‍ പങ്കെടുക്കും.