നാട്ടുവാര്‍ത്തകള്‍
നിയമസഭാ തിരഞ്ഞെടുപ്പ്; സാങ്കേതിക സഹായത്തിന് കണ്ട്രോള് റൂം തുറക്കും
നിയമസഭാ തിരഞ്ഞെടുപ്പനോടനുബന്ധിച്ച് തിരഞ്ഞെടപ്പ് കമ്മീഷന്റെ പോള്‍ മാനേജര്‍, ഇവിഎം മാനേജ്മെന്റ് സിസ്റ്റം, എന്‍കോര്‍, ഇലക്ട്രെയ്സ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പ്രത്യേക ടീം രൂപികരിച്ചു. തിരഞ്ഞെടുപ്പ് വിവരങ്ങള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രോഡികരിക്കുന്നതിന് ഏപ്രില്‍ ആറിന് എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക കണ്ട്രോള് റൂമുകള്‍ തുറക്കും. ജില്ലാ കണ്ട്രോള് റൂമിന്റെ ഏകോപന ചുമതല ജില്ലാ പ്രോഗ്രാമര്‍ അനീഷ് അരവിന്ദനും നിയോജക മണ്ഡല കണ്ട്രോള് റൂമുകളുടെ ചുമതല നിര്‍വഹിക്കുന്നതിന് ഇലക്ഷന് വിഭാഗത്തിലെ താലൂക്ക് തല ഓപ്പറേറ്റര്‍മാരെയും നിയോഗിച്ചു.