SNDP മലനാട് യൂണിയന്‍ വാര്‍ഷിക സമ്മേളനം;യൂണിയന്‍ പ്രസിഡന്റായി വീണ്ടും ബിജു മാധവന്‍
കട്ടപ്പന: എസ്.എന്‍.ഡി.പി. യോഗം മലനാട് യൂണിയന്‍ പ്രസിഡന്റായി ബിജു മാധവനും സെക്രട്ടറിയായി വിനോദ് ഉത്തമനും വൈസ് പ്രസിഡന്റായി വിധു എ.സോമനും മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കട്ടപ്പനയിലെ യൂണിയന്‍ ആസ്ഥാനത്ത് നടന്ന 49-ാമത് വാര്‍ഷിക സമ്മേളനം യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ.പി.ആര്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ലാലിറ്റ്.എസ്.തകിടിയല്‍ റിട്ടേണിങ് ഓഫീസറായിരുന്നു. മലനാട് യൂണിയന്‍ വ്യാപാര, വ്യവസായ രംഗത്തേയ്ക്ക് കടക്കുകയാണെന്ന് പ്രസിഡന്റ് ബിജു മാധവന്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി നഗരത്തിലെ യൂണിയന്റെ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കും. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെ തുറക്കും. എല്ലാവിഭാഗം ആളുകള്‍ക്കും മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങളടക്കം ലഭ്യമാക്കും. ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വ്യവസായ, വ്യാപാര ശൃംഖല തുറന്ന് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനുമാണ് യൂണിയന്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സംഘടന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഒപ്പം ഇപ്പോള്‍ നടത്തിവരുന്ന സാമൂഹിക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ ആളുകളില്‍ എത്തിക്കുമെന്നും ബിജു മാധവന്‍ പറഞ്ഞു.