പ്രധാന വാര്‍ത്തകള്‍
അമ്പരപ്പിക്കാൻ അവതാർ 2; അവസാന ട്രെയ്‌ലറും എത്തി
ലോകമൊട്ടാകെ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2. ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ ദ് വേ ഓഫ് വാട്ടറിന്റെ അവസാനത്തെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്.
സംഗീതം, വിഷ്വൽസ്, ഡയലോഗ് എന്നിവ കൊണ്ട് സമ്പന്നമാണ് പുറത്തുവന്നിരിക്കുന്ന പുതിയ ട്രെയ്‌ലർ. മികച്ച ദൃശ്യാനുഭവം ആയിരിക്കും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന കാര്യം ഉറപ്പു നൽകുന്നുണ്ട് ട്രെയ്‌ലർ. ക്രിസ്മസ് റിലീസായി ഡിസംബർ 16 ന് ചിത്രം തീയേറ്ററുകളിലെത്തും. 2009 ൽ ആയിരുന്നു അവതാർ പുറത്തിറങ്ങിയത്.