6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഭൂഗോളം കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്ന ആഘോഷ രാവുകളാണ് ഇനിയുള്ള 29 ദിനം



ഭൂഗോളം കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്ന ആഘോഷ രാവുകളാണ് ഇനിയുള്ള 29 ദിനം. അല്‍ബെയ്ത്തിന്റെ പുല്‍നാമ്ബുകള്‍ വിശ്വമേളയുടെ പദചലനങ്ങളിലമരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഒന്നിച്ച്‌ തോളില്‍ കൈയിട്ട് നടന്നവര്‍ ഇഷ്ട ടീമിനായി തര്‍ക്കിച്ച്‌ കലഹിച്ച്‌ കൈയടിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഇന്ന് നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 32 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.

സംഗീത ലോകത്തെ പ്രമുഖര്‍ ലോകകപ്പിെന്‍റ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അണിനിരക്കും. ലോകത്താകമാനം ആരാധകവൃന്ദമുള്ള കെ-പോപ് സംഘത്തിലെ പ്രധാനി ജങ് കുകിന്‍െറ പരിപാടിയാണ് ശ്രദ്ധേയമായ ഇനം. ബോളിവുഡ് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി, അമേരിക്കന്‍ സംഗീത ബാന്‍ഡായ ബ്ലാക്ക് ഐഡ് പീസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ അണിനിരക്കും. വിവിധ രാജ്യക്കാരായ കലാകാരന്മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലുമെല്ലാം എത്തുന്ന ആരാധകരെ സ്‌റ്റേഡിയത്തിലേക്കു സ്വീകരിക്കുക. എന്തായാലും ഖത്തറില്‍ ഫുട്ബോള്‍ പിറ വിരിയുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകം.

മറ്റെല്ലാ ലോകകപ്പുകളെക്കാളും സവിശേഷമായ ലോകകപ്പാണ് ഖത്തറില്‍ നടക്കാന്‍ പോകുന്നത്. രണ്ട് യുഗ പുരുഷന്മാര്‍ ഈ ലോകകപ്പോടുകൂടി ബൂട്ട് അഴിക്കുമ്ബോള്‍ ഇരുവരുടേയും അവസാന വമ്ബന്‍ പ്രകടനം കാണണമെങ്കില്‍ ഖത്തര്‍ ലോകകപ്പ് നഷ്ടമാക്കരുത്. അതേ പറഞ്ഞു വന്നത് ലയണല്‍ മെസി ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെക്കുറിച്ചു തന്നെ. ഇതിന് മുമ്ബ് നാല് ലോകകപ്പുകളാണ് ഇരുവരും കളിച്ചത്. ഖത്തറിലേത് ഇരുവരുടേയും അവസാന ലോകകപ്പായി മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് ഖത്തറിലേത്. 32 ടീമുകളെ ഉള്‍ക്കൊള്ളിച്ച്‌ നടത്തുന്ന അവസാന ഫുട്‌ബോള്‍ ലോകകപ്പാണ് ഖത്തറിലേത്.


അടുത്ത ലോകകപ്പ് മുതല്‍ 48 ടീമുകള്‍ ലോകകപ്പിനുണ്ടാവും. കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്നതിനായും ഫുട്‌ബോളിനെ വളര്‍ത്തുന്നതിനായുമാണ് ഫിഫ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യത്തെ ലോകകപ്പെന്ന സവിശേഷതയും ഖത്തര്‍ ലോകകപ്പിനുണ്ട്. ഇതിന് മുമ്ബ് ഏഷ്യയില്‍ ഒരു തവണ ലോകകപ്പ് നടന്നിട്ടുണ്ട്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ നടക്കുന്ന ആദ്യത്തെ ശൈത്യകാല ലോകകപ്പെന്ന സവിശേഷതയും ഖത്തര്‍ ലോകകപ്പിനുണ്ട്. പൊതുവേ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ നവംബര്‍-ഡിസംബര്‍ മാസത്തിലായാണ് ലോകകപ്പ് നടക്കുന്നത്.

ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ആ സ്വര്‍ണക്കിരീടം മാറോടണക്കുന്ന പോര്‍സംഘം ആരാകും? കാത്തിരിക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!