പ്രധാന വാര്‍ത്തകള്‍
രാജ്യത്തെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയൽ
ന്യൂഡല്‍ഹി: റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഇതിന് അനുമതി നൽകി.
നവംബർ 19ന് വൈകിട്ട് 7 മണിയോടെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബറിൽ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുൺ ഗോയലിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള പ്രഖ്യാപനം. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുൺ ഗോയൽ.