പ്രധാന വാര്‍ത്തകള്‍
രാഹുല്‍ഗാന്ധിയ്ക്ക് വധഭീഷണി ; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
രാഹുല്‍ ഗാന്ധിക്ക് ലഭിച്ച അജ്ഞാതന്റെ വധഭീഷണിക്കത്തില്‍ കേന്ദ്ര എജന്‍സികളും അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിക്ക് അജ്ഞാതന്റെ വധഭീഷണിക്കത്ത് ലഭിച്ചത്. ജുനി ഇന്ദോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാരക്കടയില്‍ നിന്ന് കത്ത് കണ്ടെത്തുകയായിരുന്നു. നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി