പ്രധാന വാര്‍ത്തകള്‍
വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്
വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന വാർത്തകൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഗൗതം അദാനി വിദേശത്ത് ഒരു കുടുംബ ഓഫീസ് തുറക്കുമെന്ന് ബ്ലൂംബെർഗാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ദുബായിലെയും ന്യൂയോർക്കിലെയും ഏതെങ്കിലും ഒരു നഗരത്തിൽ അദാനിയുടെ ഓഫീസ് തുറക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗൗതം അദാനിക്കോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ വിദേശത്ത് ഓഫീസ് തുറക്കാൻ പദ്ധതിയില്ലെന്ന് അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സിംഗപ്പൂരിൽ ഒരു കുടുംബ ഓഫീസ് തുറക്കുമെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള അംബാനിയുടെ ആദ്യ ഓഫീസ് 10-12 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.