ഇടുക്കിപ്രധാന വാര്‍ത്തകള്‍
ഇലക്ഷൻ കമ്മീഷൻ അംഗീകരിക്കുന്ന 11 ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ
സഹകരണ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനു തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതല്ലെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.
വോട്ട് ചെയ്യുന്നതിനായി ഇലക്ഷൻ കമ്മിഷൻ്റെ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ കഴിയാത്തവർക്ക് താഴെ പറയുന്ന ഫോട്ടോ പതിച്ച മറ്റ് 11 ഔദ്യോഗിക രേഖകൾ തിരിച്ചറിയൽ കാർഡ് ആയി ഉപയോഗിക്കാവുന്നതാണ്.
1 )ആധാർ കാർഡ്
2 ) ദേശീയ തൊഴിലുറപ്പ് പദ്ധതി കാർഡ്
3 )ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്
4) ഗവ.ആരോഗ്യ ഇൻഷ്വറൻസ് കാർഡ്
5) ഡ്രൈവിംഗ് ലൈസൻസ്
6 ) പാൻ കാർഡ്
7 ) ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ആർജി ഐ യുടെ സ്മാർട്ട്കാർഡ്
8)പാസ്പോർട്ട്
9 )ഫോട്ടോ പതിച്ച പെൻഷൻരേഖ
10)സർക്കാർ, പൊതുമേഖലാ സംരംഭങ്ങൾ , പൊതുമേഖലാ കമ്പനികൾ എന്നിവയുടെ തിരിച്ചറിയൽ കാർഡ്
11 ) എംപി, എംഎൽഎ എന്നിവർക്കുള്ള തിരിച്ചറിയൽ കാർഡ്