പ്രധാന വാര്‍ത്തകള്‍
വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ അമിതവേഗവും കെഎസ്ആർടിസി നിര്‍ത്തിയതും കാരണമായി
വടക്കഞ്ചേരി: ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗവും കെ.എസ്.ആർ.ടി.സി വളവിൽ നിർത്തിയതും വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചു.
അപകടത്തിന് മറ്റ് കാരണങ്ങൾ ഉണ്ടെങ്കിലും ടൂറിസ്റ്റ് ബസ് ഡ്രൈവർ അശ്രദ്ധമായും അപകടകരമായും കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്യാൻ നടത്തിയ ശ്രമമാണ് അപകടത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് ഒക്ടോബർ അഞ്ചിന് അർദ്ധരാത്രിയോടെയാണ് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ച് കയറി അപകടമുണ്ടാക്കിയത്. എൻഫോഴ്സ്മെന്‍റ് ആർടിഒ എം.കെ ജയേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.