പ്രധാന വാര്‍ത്തകള്‍
പരപ്പിൽ വ്യാപാരികൾ തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

പരപ്പിൽ തയ്യിൽ ഏജൻസീസിന്റെ ഉടമസ്ഥതയിലുള്ള ഫർണീച്ചർ ബസാർ ഉടമ ജെയിംസ്, ഹന്ന ജെൻസ് വേൾഡ് ഉടമ ഷിജു എന്നിവർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ജെയിംസിൻ്റെ കടയിൽ എത്തിയ ഷിജുവും ബന്ധുക്കളും ചേർന്ന് വാക്കുതർക്കം ഉണ്ടാകുകയും ഇയാളെ മർദ്ദിക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തതാണ് പരാതി. എന്നാൽ ഇവർ തമ്മിൽ മുൻപ് തർക്കം ഉണ്ടായിരുന്നതായാണ് വിവരം. മേരികുളത്ത് വെച്ച് വീണ്ടും സംഘർഷം ഉണ്ടായതായും ഇരുകൂട്ടത്തിൽപ്പെട്ട ആളുകൾക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.