6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ വൈദ്യൂതി തടസത്തിനെതിരെ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ KSEB ഓഫീസ് ഉപരോധിച്ചു



കട്ടപ്പനയിലെ വൈദ്യൂതി തടസത്തിനെതിരെ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ KSEB ഓഫീസ് ഉപരോധിച്ചു.
തുടർച്ചയായുള്ള വൈദ്യൂതി തടസംമൂലം ചെറുകിടവ്യാപാരികക്ക് കടകൾ തുറക്കാൻ കഴിയാത്ത അവസ്ഥയാണന്നും നേതാക്കൾ പറഞ്ഞു.

കട്ടപ്പനയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി തുടർച്ചയായ വൈദ്യൂതി മുടക്കം പതിവാണ്.
ഓരോ ദിവസവും മെയ്ൻ്റനൻസ് പണിയാണന്ന് പറഞ്ഞ് രാവിലെ 8 മുതൽ 5 വരെ വൈദൂതിമുടങ്ങും.

ഇതുമൂലം ചെറുകിടവ്യാപാരികൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്.
കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻപ് രണ്ട് തവണ പരാതി നല്കാൻ കട്ടപ്പനയിലെ KSEB ഓഫീസിൽ എത്തിയപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല.
ഇന്ന് വീണ്ടും വ്യാപാരികൾ എത്തിയപ്പോഴും എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉൾപ്പെടെയുള്ളവർ ഇല്ലായിരുന്നു.

ഇതിനെ തുടർന്നാണ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.


തുടന്ന് പോലീസ് എത്തി വ്യാപാരികളും ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
തുടർച്ചയായുള്ള അറ്റക്കുറ്റപണികൾ ഒഴിവാക്കാമെന്ന ഉറപ്പിൻമോൽ ആണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇനിയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളുമായി KSEB മുന്നോട്ട് പോയാൽ ശക്തമായ തുടർസമരങ്ങൾക്ക് വ്യാപാരികൾ തയ്യാറാകുമെന്നും നേതാക്കൾ പറഞ്ഞു.

അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ബൈജു എബ്രാഹാം , രാജേന്ദ്രകുറുപ്പ്, രമണൻ പടന്നയിൽ, ഷമേജ് കെ ജോർജ് റോസമ്മ മൈക്കിൾ, ആഗ്നസ് ജോസ് എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!