ഒപ്പം പാലിയേറ്റീവ് കെയർ എക്യുപ്മെൻ്റ് ലൈബ്രറി ഉദ്ഘാടനം 17 ന് അണക്കരയിൽ

റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ 2026-27 പ്രവർത്തന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി റോട്ടറി ഇൻറർനാഷണൽ തീമായ ക്രിയേറ്റ് ലാസ്റ്റിംഗ് ഇമ്പാക്ട് (Create Lasting Impact) ഡിസ്ട്രിക്‌ട് തീമായ ഹോപ്പ് ആൻഡ് ഹോപ്പ് (Hope & Hope Plus) ഭാഗമായി പാലിയേറ്റീവ് കെയർ എക്യുപ്‌മെൻറ് ലൈബ്രറി ആരംഭിക്കുന്നതാണെന്ന് റോട്ടറി ക്ലബ്ബ് ഓഫ് അണക്കരയുടെ ഭാരവാഹികൾ വാത്രസമ്മേളനത്തിൽ അറിയിച്ചു.
റോട്ടറി അംഗങ്ങളോടൊപ്പം സമൂഹനന്മയ്ക്കായി കൈത്താങ്ങുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരുമിക്കുവാനായി ലോട്ടറി സെൻറർ ഫോർ ഹ്യൂമാനിറ്റി എന്ന പുതിയ ഒരു പദ്ധതി റോട്ടറി ക്ലബ് ഓഫ് അണക്കര അവതരിപ്പിക്കുകയാണ്.
ഇതിലൂടെ റോട്ടറി അംഗങ്ങൾ അല്ലാത്ത റോട്ടറി ഫ്രെണ്ട്സിനും റോട്ടറിയുടെ സാമൂഹ്യ ക്ഷേമ പദ്ധതികൾ പങ്കാളികളാകുവാൻ അവസരം ലഭിക്കും. ഇതിൻറെ ആദ്യ സംരംഭമാണ് ഒപ്പം പാലിയേറ്റീവ് കെയർ ലൈബ്രറി ഇതിലൂടെ പുതിയ പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ സംഭാവന നൽകുകയോ വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപയോഗയോഗ്യമായ ഉപകരണങ്ങൾ നൽകുകയും ചെയ്യാം.
ഇതിലൂടെ അത്യാവശ്യമായ പാലിയേറ്റീവ് കെയർ എക്യുമെൻസ് അഭാവം മൂലം ഒരു രോഗിയും കഷ്‌ടപ്പെടരുത് എന്ന ചിന്തയിലൂടെയാണ് ഒപ്പം എന്ന പേരിൽ പാലിയേറ്റീവ് കെയർ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നത്. ഇതിൻറെ ടാഗ് ലൈൻ DONATE – CARE RETUTN REPEAT എന്നതാണ്.
ഒപ്പത്തിലേക്കുള്ള എല്ലാ സംഭാവനകളും കണക്കിൽ പെടുത്തുകയും മൂന്നു മാസത്തിൽ ഒരിക്കൽ സംഭാവന ചെയ്ത ഉപകരണം എത്ര വ്യക്തികൾ ഉപയോഗിച്ചുവെന്നും എത്ര ദിവസം ഇത് ഉപയോഗിക്കപ്പെട്ടുവെന്നും ഞങ്ങൾ ദാതാക്കളെ അറിയിക്കും. ഈ സുതാര്യമായ രേഖപ്പെടുത്തൽ തന്റെ സംഭാവന സമൂഹത്തിന് എത്ര മാത്രം വിലപ്പെട്ടതാണെന്ന് ബോധ്യമാകുവാൻ ഇടയാക്കും എന്ന് കരുതുന്നു.
ഒപ്പം പാലിയേറ്റീവ് കെയർ എക്യുമെൻസ് ലൈബ്രറിയുടെ ഔദ്യോഗികമായ ഉദ്ഘാടനം 2026 ജൂലൈ മാസം പതിനേഴാം തീയതി വൈകുന്നേരം ആറുമണിക്ക് അണക്കര, അച്ചൂസ് ബിൽഡിങ്ങിൽ വച്ച് റോട്ടറി ക്ലബ് ഓഫ് അണക്കര പ്രസിഡൻറ് Rtn സാബു കെ. തോമസിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും. യോഗത്തിൽ വിവിധ ജനപ്രതിനിധികളും, സംഘടനാ നേതാക്കളും പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് ഓഫ് അണക്കര ഭാരവാഹികൾ സാബു കെ. തോമസ്, റോബിൻ തട്ടയിൽ, ജോമി പയ്യലുമുറി, സാബു വയലിൽ, മാണി ഇരുമേട എന്നിവർ പങ്കെടുത്തു







































































































































