Idukki വാര്‍ത്തകള്‍
മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിവിൽ പോലീസ് ഓഫീസർ അന്വേഷണ വിധേയമായി സസ്പെൻഷനിൽ

കുയിലിമല : (ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്ത് (DHQ ക്യാമ്പ്) സേവനമനുഷ്ഠിച്ചുവരുന്ന സിവിൽ പോലീസ് ഓഫീസർ അഖിൽ മാത്യുവിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവായി. 2026 ഏപ്രിൽ 18-ന് ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് ഫോൺവിളി നടത്തിയ അഖിൽ മാത്യു, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൂടാതെ, പോലീസ് സേനയിലെ മേലുദ്യോഗസ്ഥരോട് യാതൊരു ബഹുമാനവും പുലർത്താതെ അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലൂടെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി വകുപ്പുതല പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്, അഖിൽ മാത്യുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.







































































































































