Idukki വാര്‍ത്തകള്‍
130 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ വണ്ടൻമേട് പോലീസിന്റെ പിടിയിൽ

പുളിയൻമല സ്കൂൾമേട് കാരക്കാട്ടിൽ
വിനീഷ് എ (28), സരസ്വതി വിലാസം രാജേഷ് പി (31) എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി 13.07.2026 തിയതി വണ്ടൻമേട് പോലീസ് പുളിയൻമല ഹേമക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടയിൽ പ്രതികൾ 130 ഗ്രാം കഞ്ചാവ് കൈവശം വച്ചിരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന്
വണ്ടൻമേട് സബ് ഇൻസ്‌പെക്ടർ ബിനോയ് എബ്രഹാം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജോമോൻ കെ റ്റി, സിവിൽ പോലീസ് ഓഫീസർമാരായ സിബി സി കെ, സ്റ്റെനിൻ ആർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.







































































































































