കൊച്ചിൻ ബേക്കേഴ്സിന്റെപ്രീമിയം ബേക്കറി ഔട്ട്ലെറ്റായമാത്തൻസിന്റെ ഉദ്ഘാടനം നടന്നു

കൊച്ചിൻ ബേക്കേഴ്സിന്റെ
പ്രീമിയം ബേക്കറി ഔട്ട്ലെറ്റായ
മാത്തൻസിന്റെ ഉദ്ഘാടനം നടന്നു.
ആലുവ ബേക്കേഴ്സ് ട്രേഡേഴ്സ് MD കെ.എ കുഞ്ഞച്ചൻ സ്ഥാപനത്തിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
വെള്ളയാംകുടി റോഡിലുള്ള
കല്ലറക്കൽ ബിൽഡിംഗിലാണ് മാത്തൻസ് പ്രീമിയം ബേക്കറി ഔട്ട് ലെറ്റ് ആറംഭിച്ചിരിക്കുന്നത്.
രുചിയുടെയും ഗുണമേന്മയുടെയും പുതിയ അനുഭവങ്ങൾ ഒരുക്കുന്ന പ്രത്യേക നിമിഷങ്ങളാണ്
മാത്തൻസ് സമ്മാനിക്കുന്നത്.
ഷോറൂം ഉദ്ഘാടനം
ബേക്കേഴ്‌സ് ട്രേഡേഴസ് MD കെ.എ കുഞ്ഞച്ചൻ നിർവ്വഹിച്ചു.
കോഫി ഷോപ്പ് ഉദ്ഘാടനം
കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ
ജോയി വെട്ടിക്കുഴിയും
കേക്ക് ഫാക്ടറി ഉദ്ഘാടനം ജോർജ് കോശിയും നിർവ്വഹിച്ചു.
കൊച്ചിൻ ബേക്കേഴ്‌സ് ഫൗണ്ടർ ബിജു ജോസഫ് ഭദ്രദീപം തെളിയിച്ചു.
സ്വിച്ച് ഓൺ കർമ്മം മുൻ KVVES ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് MK തോമസും
ആദ്യവിൽപ്പന
KVVES കട്ടപ്പന യൂണിറ്റ് ജനറൽ സെക്രട്ടറി
ജോഷി കുട്ടടയും
സ്വീകരണം KVVES യൂത്ത് വിംഗ് കട്ടപ്പന യൂണിറ്റ് ട്രഷറർ ആർ. ശ്രീധറും ഏറ്റുവാങ്ങി.
വെബ്സൈറ്റ് ഉദ്ഘാടനം
KVVES കട്ടപ്പന യൂണിറ്റ് ട്രഷറർ
കെ. പി. ബഷീർ നിർവ്വഹിച്ചു.
സമ്മാനക്കുപ്പൺ നറുക്കെടുപ്പ് മലനാട് SNDP യൂണിയൻ പ്രസിഡന്റ ബിജു മാധവൻ,NSS കരയോഗം പ്രസിഡന്റ് KV വിശ്വനാഥൻ, ഇമാം റഫീഖ് മൗലവി അൽ കൗസരി എന്നിവർ നിർവ്വഹിച്ചു.
നഗരസഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി സമ്മാനങ്ങൾവിതരണം ചെയ്തു.
പീരുമേട് മുൻ എം എൽ എ ES ബിജിമോൾ ,
നഗരസഭ കൗൺസിലർമാരായ രമേഷ് PR, VR സജി, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ ഉദ്ഘാടനത്തിൽ പങ്കാളികളായി.







































































































































