ഭൂവിഷയത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്‍റ് ഇടുക്കി ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന വിവേചനം അസഹ്യമായി തീര്‍ന്നിരിക്കുകയാണെന്നും ഗവണ്‍മെന്‍റിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു
ഭൂവിഷയത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്‍റ് ഇടുക്കി ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന വിവേചനം അസഹ്യമായി തീര്‍ന്നിരിക്കുകയാണെന്നും ഗവണ്‍മെന്‍റിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. തൊടുപുഴയില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ യോഗം തീരുമാനിച്ചു. നവംബര്‍ 23ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നെടുങ്കണ്ടത്ത് ജില്ലയിലെ ജനപ്രതിനിധികളെയും യുഡിഎഫ് നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന സത്യാഗ്രഹം നടത്തുന്നതാണ്.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10ന് മണ്ഡലം ആസ്ഥാനങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തും. ഭൂനിയമങ്ങള്‍ ഭേദഗതി വരുത്താത്തതും, കെട്ടിട നിര്‍മ്മാണ നിരോധനം പിന്‍വലിക്കാത്തതും, ബഭര്‍സോണ്‍ വിഷയം വഷളാക്കിയതുമെല്ലാം ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ ബോധപൂര്‍വ്വമായ വീഴ്ചയാണ്. പരിപാടികളുടെ വിജയത്തിനായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികള്‍ നവംബര്‍ 18ന് രാവിലെ 10.30 ന് പീരുമേട്ടിലും ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉടുമ്പന്‍ചോലയിലും, നവംബര്‍ 19ന് രാവിലെ ദേവികുളം, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഇടുക്കി, നവംബര്‍ 20 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തൊടുപുഴ എന്ന രീതിയില്‍ കൂടുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് കമ്മിറ്റികള്‍ നവംബര്‍ 20ന് ചേരും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ: ഇ.എം ആഗസ്തി, കണ്‍വീനര്‍ പ്രൊഫസര്‍ എം.ജെ ജേക്കബ്, അഡ്വ: എസ് അശോകന്‍, കെ എം എ ഷുക്കൂര്‍, അഡ്വ: ഇബ്രാഹിംകുട്ടി കല്ലാര്‍, മാര്‍ട്ടിന്‍ മാണി, രാജു മുണ്ടയ്ക്കാട്ട്, പി കെ ശിവദാസ്, അഡ്വ: ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.