പ്രധാന വാര്‍ത്തകള്‍
എഞ്ചിനീയറിംഗ് പ്രവേശനം നവംബർ 30 വരെ; സമയം നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. നവംബർ 30 വരെയാണ് നീട്ടിയത്. സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 25 ആയിരുന്നു. ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253 സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രവേശന തീയതി നീട്ടിയാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്ന് സ്റ്റാൻഡിംഗ് കോൺസെൽ സി.കെ ശശി അറിയിച്ചതിനെ തുടർന്നാണ് നടപടി.