Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘മോദി സർക്കാർ മൂന്നുമടങ്ങ് വേഗതയിൽ പ്രവർത്തിക്കുന്നു; രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ’; രാഷ്ട്രപതി



പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ളവരെ ഈ അവസരത്തിൽ ഓർക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ രാഷ്ട്രപതി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാഷ്ട്രപതി അനുസ്മരിച്ചു.

മൂന്നാം മോദി സർക്കാർ മൂന്നിരട്ടി വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സർക്കാർ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നു. 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് പ്രശംസ. ഭവനരഹിതരായവർക്ക് പദ്ധതി പ്രയോജനപ്പെട്ടുവെന്ന് രാഷ്ട്രപതി. കിസാൻ പദ്ധതിയും ആയുഷ്മാൻ പദ്ധതിയും സർക്കാർ നടപ്പാക്കിയ മികച്ച പദ്ധതികളെന്നും രാഷ്ട്രപതി.

മധ്യവർഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. വന്ദേ ഭാരത റെയിൽവേ രാജ്യത്തിൻ്റെ വികസനത്തിന് ഉദാഹരണമാണ്. ആയുഷ്മാൻ ഭാരത് യോജനയിലൂടെ 70ന് മുകളിലുള്ളആളുകൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നു. വളരെ വേഗം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്ട്രപതി പറഞ്ഞു.

നികുതിഭാരം കുറയ്ക്കുമെന്നും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പ്രഥമ പരിഗണന നൽകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് , വഖഫ് നിയമഭേദഗതി ബിൽ കൊണ്ട് വരാനുള്ള ചർച്ചകൾ നടക്കുകയാണ്. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിലാണ് രാജ്യം. മധ്യ വർഗ്ഗത്തിന് പ്രാധാന്യം നൽകും. തന്റെ സർക്കാരിന്റെ മന്ത്രമാണ് എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം(സബ്കാ സാത്ത്, സബ്കാ വികാസ്) എന്നത്. ഇതാണ് വികസിതഭാരത്തിന്റെ നിർമ്മാണത്തിന് ആധാരമെന്ന് രാഷ്ട്രപതി പറഞ്ഞു.


ഓരോ ഇന്ത്യൻ പൗരന്റെയും ജീവിത നിലവാരം ഉയർത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യമെന്നും ലഖ്പതി ദിദി പദ്ധതിയിലൂടെ മൂന്നുലക്ഷം സ്ത്രീകൾക്ക് ഗുണമുണ്ടായെന്ന് രാഷ്ട്രപതി വ്യക്തമാക്കി. സർക്കാരിന്റെ പദ്ധതികൾ എല്ലാം സുതാര്യം. എ ഐ ടെക്നോളജിയിൽ ഇന്ത്യൻ മുൻപന്തിയിൽ. ബഹിരാകാശ രംഗത്തും ഇന്ത്യയ്ക്ക് നേട്ടങ്ങൾ ഉണ്ടായി. നൂറാംവിക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ രാജ്യത്തിൻറെ അഭിമാനമുയർത്തി. ഇന്നോവേഷൻ ഹബ് ആയി രാജ്യത്തെ മാറ്റാൻ സാധിച്ചുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു.

രാജ്യത്ത് ഗതാഗത സൗകര്യങ്ങൾ വൻതോതിൽ വികസിച്ചു. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ യശസ്സ് യുവാക്കളിലൂടെ അറിയുന്നു. ഡിജിറ്റൽ ഇടപാടുകൾ സാധാരണക്കാരിലേക്കും എത്തി. യുഎസ് വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡക്സ് 2025ൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രവർത്തനങ്ങളും എടുത്ത് പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!