‘യോദ്ധാവ് പദ്ധതി’ വഴി ഇതുവരെ വിവരം കൈമാറിയത് 1,131 പേര്
തിരുവനന്തപുരം: ഒക്ടോബര്‍ ആറ് മുതല്‍ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1,131 പേര്‍ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. ഇതില്‍ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 144 പേരാണ് മലപ്പുറം ജില്ലയില്‍ വിവരം കൈമാറിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 പേരും ആലപ്പുഴയില്‍ നിന്ന് 76 പേരും ഇക്കാലയളവില്‍ ലഹരിക്കെതിരെ പൊലീസിന് വിവരങ്ങള്‍ കൈമാറി. മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ: തിരുവനന്തപുരം സിറ്റി – 54, കൊല്ലം സിറ്റി – 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട – 42, കോട്ടയം – 51, ഇടുക്കി – 34, എറണാകുളം സിറ്റി – 69, എറണാകുളം റൂറല്‍ – 74, തൃശൂര്‍ സിറ്റി – 60, തൃശൂര്‍ റൂറല്‍ – 39, പാലക്കാട് – 52, കോഴിക്കോട് സിറ്റി – 61, കോഴിക്കോട് റൂറല്‍ – 67, വയനാട് – 19, കണ്ണൂര്‍ സിറ്റി – 48, കണ്ണൂര്‍ റൂറല്‍ – 10, കാസര്‍ഗോഡ് – 27 എന്നിങ്ങനെയാണ് പദ്ധതി വഴി വിവരങ്ങള്‍ വെളിപ്പെടുത്തിയവരുടെ എണ്ണം.