വണ്ടിപ്പെരിയാര്‍ പോളിടെക്നിക് കോളേജ് ഒഴിവുകള്‍

വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍, ജി.ഐ.എഫ്.ഡി യില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെമോണ്‍ട്രേറ്റര്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60% മാര്‍ക്കോടെ എഞ്ചിനിയറിംഗ് ഡിപ്ലോമ. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിടെക് കാരെയും പരിഗണിക്കും. ട്രേഡ്സ്മാന്‍ യോഗ്യത – 60% മാര്‍ക്കോടെ ഐ.ടി.ഐ, ടി.എച്ച്.എസ്.എല്‍.സി, എന്‍.ടി.സി, കെ. ജി.സി.ഇ, വി.എച്ച്.എസ്.സി. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും. ജിഐഎഫ്ഡി ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് യോഗ്യത 60% മാര്‍ക്കോടെ കെ.ജി.ടി.ഇ, 2 – ഇ.ഡി.ജി.ടി കോഴ്സ്. www.gptcvandiperiyar.org എന്ന വെബ്സൈറ്റ് മുഖേന നവംബര്‍ 15 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂ നവംബര്‍ 16 രാവിലെ 10 മണിക്ക്. ഫോണ്‍: 04869 253710