ഏലക്ക ഗ്രേഡിംഗ് സംരംഭകത്വ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവും ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തുന്ന ഏലക്ക ഗ്രേഡിംഗ് സംരംഭകത്വ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉണങ്ങിയ ഏലക്കയുടെ വലുപ്പം, നിറം, ലിറ്റർ വെയിറ്റ്, ഈർപ്പം, ഓയിലിൻ്റെ അംശം, തുടങ്ങി വിവിധ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് യന്ത്ര സഹായത്തോടെ തരം തിരിക്കുന്നതിനും സംരംഭകത്വ വികസനത്തിനും വിദഗ്ദ പരിശീലനം നൽകുന്നു.
പരിശീലന ഉപകരണങ്ങൾ , ഭക്ഷണം എന്നിവ സൗജന്യമായി നല്കും.
18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം .
മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം .
പരിശീലന ശേഷം 2 വർഷക്കാലത്തേക്ക് സംരംഭത്തിനു വേണ്ട എല്ലാ സഹായങ്ങളും (ബാങ്ക് വായ്പ ,വില്പന,മറ്റു പ്രശ്നങ്ങൾ ) സൗജന്യമായി ലഭിക്കും.
പരിശീലന കാലാവധി – 6 ദിവസം.
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഇന്റർവ്യൂ നായി 10/11/2022 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിൽ എത്തിച്ചേരുക (പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശം) വരുന്നവർ 2പാസ്സ് പോർട്ട് സൈസ് ഫോട്ടോയും,ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാഷ്യപെടുത്തിയ പകർപ്പുകളും നിർബന്ധം ആയും കൊണ്ടുവരുക.
APL റേഷൻ കാർഡ് ഉള്ളവർ കുടുംബശ്രീ പാസ്സ് ബുക്കിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ്
For Registration
https://sites.google.com/view/rsetiidukki
ഫോൺ :- 7306890145, 8075228358 04868234567