പ്രധാന വാര്‍ത്തകള്‍
കർഷകരെ ദുരിതത്തിലാക്കി കാലിത്തീറ്റ വർദ്ധനവ്
ഇടുക്കി : കാലിതീറ്റയുടെ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാണ്ടിപ്പാറ ആപ്‌കോസിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി കാലിതീറ്റക്ക് തീ കൊളുത്തികൊണ്ട് കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ( KSMSA ) സംസ്ഥാന സെക്രട്ടറി സോണി ചൊള്ളാമഠം ഉത്ഘാടനം ചെയ്തു. KSMSA ഭാരവാഹികളായ വിജി ഊളാനി, സുനിൽ ചിറയിൽ, അനീഷ് വേലിക്കകത്തു , മിനി വാർണാകുഴി, ഏലിയാമ്മ കണ്ണാട്ടുകുന്നേൽ, സിബിച്ചൻ കല്ലിടുക്കിൽ, ചാക്കോ പുളിക്കൽ, സോയി കല്ലുപ്രയിൽ, ഷിമ്മിറ്റ് കണ്ണാട്ടുകുന്നേൽ തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.