പ്രധാന വാര്‍ത്തകള്‍
ഐസിസിയുടെ ഒക്ടോബറിലെ മികച്ച താരമായി വിരാട് കോഹ്ലി
മെല്‍ബണ്‍: ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഒക്ടോബർ മാസത്തെ ഐസിസിയുടെ ഏറ്റവും മികച്ച കളിക്കാരനായി ഇന്ത്യയുടെ വിരാട് കോഹ്ലി. ഇതാദ്യമായാണ് കോഹ്ലി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, സിംബാബ്വെയുടെ സിക്കന്ദർ റാസ എന്നിവരെ പിന്തള്ളിയാണ് കോഹ്ലി പുരസ്കാരത്തിന് അർഹനായത്.
ഒക്ടോബറിൽ 4 മികച്ച ഇന്നിങ്സുകൾ കളിച്ച കോഹ്ലി 205 റൺസ് ആണ് നേടിയത്. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഇന്നിങ്സ് ഏറെ ശ്രദ്ധ നേടിയിരുന്നു. നാലിന് 31 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെയാണ് 53 പന്തിൽ 82 റൺസ് നേടി കോഹ്ലി കരക്കെത്തിച്ചത്.