പെൺകുട്ടികൾക്ക് സൗജന്യ ആയോധന കല പരിശീലനം ആരംഭിച്ചു
കുമളി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി ആയോധന കല പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഷാജിമോൻ ഉദ്‌ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കൗമാരക്കാരായ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കരാട്ടെ പരിശീലനമാണ് ഒരുക്കിയിട്ടുള്ളത്. ഒ. എൻ. രാജു ആണ് പരിശീലകൻ.
ഷിറ്റോകായ് കരാട്ടേ ടെമ്പിളിൽ നടന്ന ഉദ്‌ഘാടന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നോളി ജോസഫ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനി ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൺസി മാത്യു, ഡെയ്സി ഐ സി ഡി എസ് സൂപ്പർ വൈസർ, അംഗൻവാടി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു
ചിത്രം; ഷിറ്റോകായ് കരാട്ടേ ടെമ്പിളിൽ നടന്ന ആയോധന കല പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഷാജിമോൻ ഉദ്‌ഘാടനം ചെയ്യുന്നു