Idukki വാര്‍ത്തകള്‍
അങ്കമാലിയിൽ 1.16 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ആലുവ കറുകുറ്റി സ്വദേശി ആൽബിനെയാണ് അറസ്റ്റ് ചെയ്തത്.


അങ്കമാലി റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസ് നേതൃത്വം നൽകിയ പട്രോളിംഗ് പാർട്ടിയിൽ AEI ബാബുപ്രസാദ്, PO ഷൈജു വി എസ്, മണി എൻ കെ, CEO മാരായ അരുൺ കുമാർ പി, ബിജു കെ എസ്, WCEO ശരണ്യ എസ്, ഡ്രൈവർ നന്ദു ശേഖരൻ എന്നിവർ ഉണ്ടായിരുന്നു.
പത്തനംതിട്ടയിൽ റാന്നി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജെ റെജിയുടെ നേതൃത്വത്തിൽ 30 ലിറ്റർ ചാരായം പിടികൂടി. ശബരിമല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് കണമല തുലാപ്പള്ളി ഭാഗത്തുള്ള അന്യസംസ്ഥാന കച്ചവടക്കാർക്ക് ചാരായം വിറ്റിരുന്ന കൊല്ലമുള സ്വദേശി ഗോപി രാജനാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി കുറച്ച് ദിവസങ്ങളായി റാന്നി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി. പ്രദീപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആനന്ദ്,അഭിജിത്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു