പ്രധാന വാര്‍ത്തകള്‍
നെതർലൻഡ്സിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ
നിർണായക മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ടി20 ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമി ഫൈനലിൽ. 13 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതർലൻഡ്സ് ആദ്യം ബാറ്റ് ചെയ്ത് 158 റൺസ് അടിച്ചെടുത്തതോടെ വിജയം അനിവാര്യമായ ദക്ഷിണാഫ്രിക്കൻ ടീം സമ്മർദ്ദത്തിലായിരുന്നു.
20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ബാറ്റർമാരിലൊരാൾക്കും പിടിച്ച് നിൽക്കാനാകാതിരുന്നതോടെ പ്രധാന ടൂർണമെൻറുകളിൽ മുന്നേറാൻ കഴിയാത്ത പതിവ് ദൗർഭാഗ്യത്തിന് ഇക്കുറിയും ദക്ഷിണാഫ്രിക്ക വഴങ്ങുകയായിരുന്നു.