ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെവെന്‍സ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ടഘാനം അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് നിര്‍വഹിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍.എം.എസ് അദ്ധ്യക്ഷനായി. സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോമി കുന്നേല്‍, മൂലമറ്റം സെന്റ് ജോസഫ് കോളേജ് മാനേജര്‍ റവ. തോമസ് ജോര്‍ജ്, കാഞ്ഞാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിബിന്‍ തോമസ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ ഫൈസല്‍.എം.എസ്, ജിതിന്‍ ജോണി
തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാപ്ഷന്‍: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെവെന്‍സ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ടഘാനം അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് നിര്‍വഹിക്കുന്നു