ട്രെയിനില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം

തിരുവനന്തപുരം: ട്രെയിനില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം. തിരുവനന്തപുരത്തുനിന്ന് ഇന്നലെ ഉച്ചയോടെ കോട്ടയത്തേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ട്രെയിനില്‍ കയറിയ ഒരാള്‍ നഗ്നത പ്രദര്‍ശിച്ചതും അശ്ലീല ചേഷ്ടകള്‍ കാണിച്ചതും.
സഹോദരിമാരായ രണ്ട് വിദ്യാര്‍ത്ഥിനികളാണ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ ഒരാള്‍ക്ക് നേരെയാണ് അശ്ലീല പ്രദര്‍ശനം നടന്നത്. ഇത് ശ്രദ്ധയില്‍പെട്ട രണ്ടാമത്തെയാള്‍ ഈ ദൃശ്യം മൊബൈല്‍ പകര്‍ത്തുകയായിരുന്നു.
ദൃശ്യം പകര്‍ത്തിയെന്ന് മനസ്സിലായതോടെ യുവാവ് വര്‍ക്കലയില്‍ ഇറങ്ങി. വിദ്യാര്‍ത്ഥിനികള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയില്ല. എന്നാല്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഈ ദൃശ്യം അയച്ചുനല്‍കുകയും സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പോലീസ് സ്വമേധയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.