പ്രധാന വാര്‍ത്തകള്‍
കട്ടപ്പന . യൂ എ പി എ ചുമത്തപെട്ട രണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ കട്ടപ്പന ഡി വൈ എസ് പിക്ക് മുൻ മ്പിൽ കീഴടങ്ങി.

കട്ടപ്പന . യൂ എ പി എ ചുമത്തപെട്ട രണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ കട്ടപ്പന ഡി വൈ എസ് പിക്ക് മുമ്പിൽ കീഴടങ്ങി.
രാമക്കൽമേട്, ഇടത്തറമുക്ക്, ഓണമ്പള്ളിൽ ഷാജിയുടെ മകൻ ഷെമീർ (28), ബാലൻപിള്ള സിറ്റി വടക്കേത്താഴെ ഷാജഹാന്റെ മകൻ വി എസ് അമിർഷാ (25) എന്നിവരാണ് കട്ടപ്പന ഡി വൈ എസ് പി വി എസ് നിഷാദ് മോന് മുന്നിൽ ഇന്നലെ രാവിലെ കിഴടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ കഴിഞ്ഞ സെപ്റ്റംബർ 28 ന് ഇവർ രാമക്കൽ മേട് ബാലൻപിള്ള സിറ്റിയിൽ വച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അനുകൂമായി മുദ്രാവാക്യം വിളിച്ചതിനാണ് നെടുംകണ്ടം പോലീസ് ഇവർക്കെതിരെ യൂ എ പി എ ചുമത്തി കേസ് എടുത്തത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതികൾ തമിഴ് നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്നലെ പോലീസിൽ കിഴടങ്ങുകയായിരുന്നു.
ഫോട്ടോ.
1.ഷെമീർ.(28).
- വി. എസ്. അമിർഷാ (25)