സുസ്ഥിതി – 2 -ാം ഘട്ടം ആരംഭിച്ചു.

കോവിഡ് ബാധിതരായി സുഖപ്പെട്ടവരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടി വരുന്നു എന്ന് മനസിലാക്കി കൊണ്ട് ചെമ്പകപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സുസ്ഥിതി എന്ന പേരിൽ പ്രത്യേക പരിശോധനകൾ ആരംഭിച്ചു.2021 ആഗസ്റ്റ് മാസത്തിൽ കോവിഡ് ബാധിതരെ വാർഡടിസ്ഥാനത്തിൽ വിളിച്ച് പ്രത്യേക ചോദ്യാവലിയുപയോഗിച്ച് പോസ്റ്റ്കോവിഡ് പ്രശ്നങ്ങൾ പഠിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ രോഗികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയുമുണ്ടായി. അതിൻ്റെ ചുവടുപിടിച്ച് കോവിഡ് ബാധിതരും പ്രമേഹ രോഗമുള്ളവരുമായ എല്ലാ വരൂടെയും കഫപരിശോധന നടത്തി ക്ഷയരോഗമുൾപ്പെടെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് രണ്ടാം ഘട്ടം കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മണി മുതൽ ക്ലിനിക്കിൻ്റെ സേവനം ലഭ്യമാണ്. ചെമ്പകപ്പാറ പി.എച്ച്.സി.അങ്കണത്തിൽ നടന്ന രണ്ടാം ഘട്ട ഉദ്ഘാടനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസൺ വർക്കി നിർവ്വഹിച്ചു; മെഡിക്കൽ ആഫീസർ ഡോ.ജെ.എം.വൈശാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ടി.ബി. ആഫീസർ ഡോ. സെൻസി-ബി, മുഖ്യ പ്രഭാഷണം നടത്തി.ഡോ.കെ.എസ്.അരവിന്ദ്, ആൻസി വർക്കി എന്നിവർ ആശംസകൾ അർപ്പിച്ചു”