യൂണിവേഴ്സിറ്റികൾ ഭാര്യ സിറ്റികളാക്കി – അഡ്വ. ജോർജ് കുര്യൻ
യൂണിവേഴ്സിറ്റികൾ ഭാര്യ സിറ്റികളാക്കി – അഡ്വ. ജോർജ് കുര്യൻ.
കട്ടപ്പന :ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ യൂണിവേഴ്സിറ്റികൾ ഭാര്യ സിറ്റികൾ ആക്കി മാറ്റി എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനുമായ അഡ്വക്കറ്റ് ജോർജ് കുര്യൻ പറഞ്ഞു.കേരളപ്പിറവി ദിനത്തിൽ പുതിയ “കേരളം ലഹരി-ഭീകര മുക്ത കേരളം ” എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംഘടിപ്പിച്ച ജന ജാഗരണ സദസ്സ് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ മേഖല സ്വജനപക്ഷപാദത്തിന്റെ കൂത്തരങ്ങളാണ് നേതാക്കന്മാരുടെ ഭാര്യമാരെ നിയമിക്കുന്നതിനും ഇഷ്ടക്കാരെ തിരികെ കയറ്റുന്നതിനുമുള്ള വേദികളാക്കി യൂണിവേഴ്സിറ്റികളെ മാറ്റിയതിനാലാണി അതിനാണ് ഗവർണർ ഇടപെടേണ്ടിവന്നത്.
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കുറയുന്നതിനാൽ 20% കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്കും നിരവധി വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലേക്കും വിദ്യാഭ്യാസ ആവശ്യത്തിനായി പോകേണ്ടിവരുന്നു.
സംസ്ഥാനത്തെ പല കോളേജുകളിലും നിലവിൽ പ്രിൻസിപ്പൽമാർ ഇല്ല .സഖാക്കന്മാർ ആയിട്ടുള്ള പ്രൊഫസർമാർ യോഗ്യതയിൽ എത്തിയിട്ട് നിയമനം നടത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്.
വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടികൾക്കെതിരെ ഇടപെടാൻ ചാൻസലർ കൂടിയായ ഗവർണർക്ക് അധികാരമുണ്ട്. സുപ്രീംകോടതി വിധിയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നത്.ഗവർണർ ക്കെതിരെ പിണറായി സർക്കാർ നടത്തുന്ന നിലപാടുകൾ വിലപ്പോകില്ല . സംസ്ഥാന സർക്കാർ ഗവർണർക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ ഇന്ത്യൻ പ്രസിഡന്റിനെതിരെ മോശമായ പരാമർശം നടത്തിയ രാജീവ് ഗാന്ധി മന്ത്രിസഭയിലെ അംഗമായിരുന്ന തിവാരിയെ പുറത്താക്കേണ്ടി വന്ന ചരിത്രം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കട്ടപ്പന അശോക കവലയിൽ നടന്ന ജന ജാഗ്രത സദസ്സിൽ ബിജെപി ജില്ലാ ഉപാധ്യക്ഷ രത്നമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.ബിജെപി മേഖല പ്രസിഡന്റ് എൻഹരി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല നാഷണൽ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് മണ്ഡലം ജനറൽ സെക്രട്ടറി പി എൻ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
നേതാക്കളായ കെ എൻ പ്രകാശ് ,സുരേഷ് മീനത്തേരിൽ ,സന്തോഷ് കൃഷ്ണൻ ,എസ് ജി മനോജ്, അമ്പിയിൽ മുരുകൻ, സി കെ ശശി, ഷാജി നെല്ലിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.