വണ്ടൻമേട് ഗ്രാമ പഞ്ചായത്തിൽ മുന്നണികൾക്ക് ഭരണം നഷ്ടമായി
വണ്ടൻമേട് ഗ്രാമ പഞ്ചായത്തിൽ മുന്നണികൾക്ക് ഭരണം നഷ്ടമായി.
സ്വാതന്ത്ര അംഗം സുരേഷ് മാനം ങ്കേരി പ്രസിഡന്റ് ആയി.
വണ്ടൻമേട് ഗ്രാമ പഞ്ചായത്തു
പ്രസിഡന്റായി സ്വാതന്ത്ര അംഗം സുരേഷ് മാനം ങ്കേരിയെ തെരഞ്ഞെടുത്തു. എൽ.ഡി.എഫ് പ്രതിനിധിയായിരുന്നു സിബി എബ്രഹാമിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
യു ഡി എഫ് , ബി ജെ പി പിന്തുണയോടെയാണ് സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡന്റായത്. എട്ടിനെതിരേ പത്ത് വോട്ടുകൾക്കാണ് സുരേഷ് മാനങ്കേരി പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഗ്രാമ പഞ്ചായത്തംഗം റെജി ജോണിയാണ് സുരേഷ് മാനങ്കേരിയുടെ പേര് നിർദ്ദേശിച്ചത്.
രാജാ മാട്ടുക്കാരൽ പിൻതാങ്ങി .
എൽ ഡി.എഫ് പ്രതിനിധി സന്ധ്യാ രാജയുടെ പേര്ജോസ് മാടപ്പള്ളി നിർദ്ദേശിക്കുകയും ശെൽവി ശേഖർ പിൻതാങ്ങുകയും ചെയ്തു.
ഉടുമ്പൻചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജിതേഷ് തയ്യിൽ വരണാധികാരി ആയിരുന്നു.
പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് മാനങ്കേരിക്ക് പ്രവർത്തകർ സ്വീകരണം നൽകി .
ഏൽ ഡി എഫിന് ഭരണം നഷ്ടമായ പഞ്ചായത്തിൽ
യു ഡി എഫ് , ബിജെപി പിന്തുണയോടെയാണ് സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയത്.
വണ്ടൻമേട് ഗ്രാമപഞ്ചായത്തിൻ എൽ.ഡി.എഫ്. ഭരണ സമിതിക്കെതിരെ സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരി അവതരിപ്പിച്ച അവിശ്വാസ പ്രമേയം യു ഡി എഫ് , ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്.
18 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫി.ന് എട്ടും യു.ഡി.എഫി.ന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്.
മയക്കുമരുന്ന് കേസിൽ എൽ.ഡി.എഫ്. അംഗം സൗമ്യ പൊലീസിന്റെ പിടിയിലായതോടെ രാജിവച്ചിരുന്നു.
ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു. യു.ഡി.എഫ്.ന്റെ ആറ് അംഗങ്ങൾക്കൊപ്പം മൂന്ന് ബി.ജെ.പി. അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാകുകയായിരുന്നു