കേരളപ്പിറവി ദിനാഘോഷവും ലഹരിക്കെതിരെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു
പൈനാവ് : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ജെസ്സിമോൾ എ ജെ കേരളപ്പിറവി സന്ദേശം നൽകി. ഭാഷാ പ്രതിജ്ഞ സ്കൂൾ വിദ്യാർത്ഥി സോനാ കെ ദാസ് ചൊല്ലി കൊടുത്തു.കേരള ചരിത്രം ഒരു അവലോകനം പ്ലസ് ടു വിദ്യാർത്ഥി രേണുക ജി അവതരിപ്പിച്ചു. അധ്യാപകനായ ശ്രീ മുരളി കൃഷ്ണ,സ്കൂൾ ചെയർമാൻ അനന്തു പി ബി എന്നിവർ കേരളപ്പിറവി ആശംസകൾ നേർന്നു.കൂടാതെ
സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനക്കുറിച്ച് കൊണ്ട് മനുഷ്യശൃംഖല നടത്തി.സ്കൂൾ വിദ്യാർത്ഥി ഐശ്വര്യ സത്യൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.അധ്യാപകരായ ഫ്രാൻസിസ് അബ്രഹാം, ലിഘിയ മോഹനൻ, എൻസി ടി സി എന്നിവർ നേതൃത്വം നൽകി.