പ്രധാന വാര്‍ത്തകള്‍
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗമാകാം
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗത്വം എടുക്കാന്‍ അവസരം. ചികിത്സാസഹായം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും.
നിലവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് ജില്ലയിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാർഷിക വരിസംഖ്യ അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ ഈ ഓഫീസിലെ കാഷ്യറില്‍ നിന്ന് ലഭിക്കും.
വി പി പ്രമോദ് കുമാർ
ഡെപ്യൂട്ടി ഡയറക്ടർ