സർക്കാർ ഗവർണർ പോര് മുറുകുന്നു ; കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു, ഭക്ഷ്യവസ്തുകൾക്ക് കൈ പൊള്ളിക്കുന്ന വില
അടുക്കളയിലെ പ്രധാന താരങ്ങളായ അരിയിൽ തുടങ്ങി പലചരക്ക് സാധനങ്ങൾക്കെല്ലാം വിലകൂടി..
ഒപ്പം പച്ചക്കറികളെയാണ് വിലക്കയറ്റം വല്ലാതെ ബാധിച്ചിരിക്കുന്നത്. ഒരു കിലോ കാരറ്റ് കൈയ്യില്‍ കിട്ടണമെങ്കില്‍ ഇന്ന് രൂപ ഏതാണ്ട് 90 കൊടുക്കണം. സെഞ്ച്വറിയടിക്കാനുളള തിടുക്കത്തിലാണ് ഇപ്പോള്‍ കാരറ്റ്. ഇതിന് പുറമെ നാടന്‍ പയര്‍, മുരിങ്ങക്കായ, മാങ്ങ, എന്നിവയും കാരറ്റിന് തൊട്ടുപുറകെ തന്നെയുണ്ട്. 90 നോടടുത്തും അത് കവിഞ്ഞും എത്തി നില്‍ക്കുകയാണിവയെല്ലാംമലയാളികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പച്ചക്കറി വിപണിയിലെ ഈ വിലക്കയറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ചെറിയ ഉളളിയുടെയും മുരിങ്ങക്കായയുടേയും വില 90 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ഒട്ടും വിട്ട് കൊടുക്കാതെ 20 ശതമാനം വിലക്കയറ്റവുമായി മറ്റ് പച്ചക്കറികളും .
പച്ചക്കറിക്കടയിലെ വിലവിവരപ്പട്ടികയില്‍ 30 മുതല്‍ 40 രൂപ വരെ ബീന്‍സ് വില കുതിച്ച് കയറി. കുറച്ച് ദിവസങ്ങളായി സവാളയുടെയും കിഴങ്ങിന്റെയും വിലവര്‍ദ്ധന വിപണിയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കിഴങ്ങിനിപ്പോള്‍ 35 മുതല്‍ 45 രൂപ വരെയാണ് വില. എന്നാല്‍ 35 രൂപയ്ക്കും 45 രൂപയ്ക്കും ലഭിക്കും എന്നതാണ് ഇപ്പോള്‍ കിഴങ്ങിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകത. അതായത് ഗുജറാത്ത് കിഴങ്ങിന് 35 രൂപയും ഊട്ടി കിഴങ്ങിന് 45 ഉം. എന്നാല്‍ 50 രൂപയില്‍ നിന്ന് 25 രൂപയായി കുറഞ്ഞ് ജനമനസില്‍ ഇടം പിടിച്ചിരിക്കുകയാണ് തക്കാളി. ചുരുക്കി പറഞ്ഞാല്‍ തക്കാളി മാത്രമാണിപ്പോള്‍ കൈ പൊളളാതെ വാങ്ങാന്‍ കഴിയുന്നത്.