പുറ്റടി കർമ്മേൽ കുരിശുമല പെരുന്നാളും ചാപ്പൽ പുനഃപ്രതിഷ്ഠയും


ഹൈറേഞ്ചിലെ പരുമല എന്നറിയപ്പെടുന്ന പുറ്റടി സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ മാർ ഗ്രീഗോറിയോസ് കർമ്മേൽ കുരിശുമല ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 120 മത് ഓർമ്മപ്പെരുന്നാളും, നവീകരിച്ച ചാപ്പലിന്റെ പുനഃപ്രതിഷ്ഠയും ഒക്ടോബർ മാസം 29 മുതൽ നവംബർ 5 വരെ നടത്തപ്പെടുന്നു. ഒക്ടോബർ 29 നു രാവിലെ 6.30 നു പ്രഭാത നമസ്കാരവും 7 നു വിശുദ്ധ കുർബ്ബാനയും തുടർന്ന് ചേറ്റുകുഴി മാർ ഗ്രീഗോറിയോസ് ദേവാലത്തിൽനിന്നും കൊണ്ടുവരുന്ന കൊടിമരത്തിൽ കൊടി ഉയർത്തുന്നതോടെ പെരുന്നാൾ ശ്രുശൂഷകൾക്ക് ആരംഭം കുറിക്കും . തുടർന്ന് ഇടുക്കി ഭദ്രാസന യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ 4 ദിവസത്തെ പരുമല പദയാത്ര തുടങ്ങും . നവംബർ 2 നു രാവിലെ 7.30 നു വിശുദ്ധ കർബ്ബാനയും വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടർന്ന് സുവിശേഷപ്രസംഗവുംനടക്കും നവംബർ 3 നു വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടർന്ന് സുവിശേഷപ്രസംഗവും നടക്കും നവംബർ 4 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് നവീകരിച്ച ചാപ്പലിന്റെ പുനഃപ്രതിഷ്ഠയും വിശുദ്ധ കുർബ്ബാനയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി.തോമസ് മാർ ഇവാനിയോസ് തിരുമസ്സിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും, വൈകുന്നേരം 4 മണിക്ക് വിവിധ ഇടവകളിൽ നിന്നും തീർത്ഥാടകർ ആയി എത്തുന്നവർക്ക് സ്വീകരണവും, 5.30 നു സന്ധ്യാപ്രാർത്ഥനയും തുടർന്ന് രാജാക്കണ്ടം കുരിശ്ശടിയിലേക്ക് പ്രദക്ഷിണവും നടക്കും. നവംബർ 5 ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും വിശുദ്ധ കുർബ്ബാനയും തിരുശേഷിപ്പിങ്കൽ ധൂപ പ്രാർത്ഥനയും വൈരി.റവ. ജോസഫ് ഓ.ഐ .സി റമ്പാന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും തുടർന്ന് നേർച്ച വിളമ്പോടെ പെരുന്നാൾ ശ്രുശൂഷകൾ അവസാനിക്കും