കർഷക സംഗമം : കേരള പിറവി ദിനമായ നവംബർ ഒന്നിന്..


ഭൂപ്രശ്നങ്ങൾ പരിഹരിക്കുക. 1964 – ലേയും 1993ലേയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക. വന്യമൃഗശല്യം തടയുക. റബ്ബർ, തേങ്ങ ഏലം . കുരുമുളക് തേയില തുടങ്ങിയ കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക. ജപ്തി നടപടികൾ നിർത്തിവയ്ക്കുക . 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടും സർക്കാരിന്റ കർഷക – ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും നവംബർ ഒന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ മാതാ ഷോപ്പിംഗ് കോംപ്ലക്സിലുള്ള കേരളാ കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം ഓഫീസ്ഹാളിൽ കർഷക സംഗമം നടത്തുന്നു……
പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് MLA . ഉദ്ഘാടനം ചെയ്യും ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് Ex MP ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും….
പാർട്ടി ജില്ലാക്കമ്മറ്റിയംഗങ്ങൾ നിയോജകമണ്ഡലം ഭാരവാഹികൾ പോഷക സംഘടനകളുടെ സംസ്ഥാന …. ജില്ല, ഭാരവാഹികൾ നിയോജകമണ്ഡലം പ്രസിഡണ്ടുമാർ തൊടുപുഴ നിയോജകമണ്ഡലത്തിലെ മണ്ഡലം ഭാരവാഹികൾ വാർഡ് പ്രസിഡണ്ടുമാർ ജില്ലാ … ബ്ലോക്ക് … ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ : സഹകരണ ബാങ്ക് : ആപ് കോസ് ബോർഡ് മെമ്പർമാർ തുടങ്ങിയവർ കർഷക സംഗമത്തിൽ പങ്കെടുക്കണം.
പരിപാടിയുടെ വിവരങ്ങൾ പരസ്പരം അറിയിക്കണം. പാർട്ടി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് പങ്കു വയ്ക്കണം……. എല്ലാവരും എത്തണം.
വിശ്വസ്തതയോടെ …. പ്രൊഫ.എം.ജെ ജേക്കബ്.ജില്ലാ പ്രസിഡണ്ട് …..