പരുമല തിരുമേനിയുടെ കബറിടങ്കലേക്കുള്ള കാല്‍നട തീര്‍ഥയാത്ര 29ന്


പരുമല തിരുമേനിയുടെ 120-ാമത് ഒര്‍മപെരുന്നാളില്‍ സംബന്ധിക്കുന്നതിനായി ഇടുക്കി ഭദ്രാസനത്തില്‍ നിന്നും കബറിങ്കലേക്കുള്ള കാല്‍നട തീര്‍ഥയാത്ര 29ന് രാവിലെ ഒന്‍പതിന് പുറ്റടി കര്‍മേല്‍ കുരിശുമലയില്‍ നിന്നും ആരംഭിക്കും.
ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ അനുഗ്രഹാശിസുകളോടെ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെയും വൈദികരുടെയും നേതൃത്വത്തിലാണ് തീര്‍ഥയാത്ര.
രാവിലെ ഏഴിന് കര്‍മ്മേല്‍ മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ ഇടുക്കി ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ. സാജോ ജോഷ്വാ മാത്യു കുര്‍ബ്ബാന അര്‍പ്പിക്കും. പുറ്റടി കര്‍മേല്‍ മലയില്‍ നിന്നും ഒന്‍പതിന് കബറിങ്കലേക്കുള്ള തീര്‍ഥയാത്ര ആരംഭിക്കും. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് പരുമല തിരുമേനിയുടെ കബറിങ്കല്‍ എത്തിച്ചേരുമെന്ന് ഭദ്രാസന സെക്രട്ടറി തോമസ് ഫിലിപ്, റീജണല്‍ സെക്രട്ടറി സിജോ എവറസ്റ്റ്, കേന്ദ്ര കമ്മിറ്റി അംഗം മനു ബാബു, അജു ജേക്കബ്, ബിനോയ് കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.