പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഐ .ടി .ഐ ജംഗ്ഷനിൽ സ്കൂൾ വാനും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം


കട്ടപ്പന ഐ റ്റി ഐ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 3.30 ടെ യാണ് സ്കൂൾ വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടി ഇടിച്ചത്. നരിയംപാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ മിനി ബസ് കുട്ടികളെ ഇറക്കിയ ശേഷം തിരികെ വന്നപ്പോഴാണ് അപകടം ഉണ്ടായത്. ഈ സമയം ബസിൽ 2 കുട്ടികൾ ഉണ്ടായിരുന്നു. ഇടിയിൽ സ്കൂൾ ബസിന്റ് ഹെഡ് ലൈറ്റ് ഉൾപ്പെടെ തകർന്നു. എന്നാൽ ഇരുവാഹനത്തിലെ ഡ്രൈവർമാർ ത്തമ്മിൽ തർക്കം മൂത്ത തോടെ ഗതാഗതം പൂർണ്ണമായും ബ്ലോക്ക് ആയി. ഇത് സൗകാര്യ ബസുകളെ ഉൾപ്പെടെ ബാധിച്ചു. ഹോൾഡ് തർക്കം അര മണിക്കൂർ ഗതാഗതം തടസപ്പെട്ടുപിന്നീട് 4 മണിയോടെ പോലീസ് സ്ഥലത്ത് എത്തി ഇരു ഡ്രൈവർമാരേയും സ്റ്റേഷനിലേക്ക് കൂട്ടിക്കെണ്ടുപ്പോയി. അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ CCTV ഉണ്ടാങ്കിലും ഇത് വർഷങ്ങളായി പ്രവർത്തന രഹിതമാണ്