പെരുവന്താനം ചുഴിപ്പിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ പീരുമേട് കരടികുഴി സ്വദേശി സുശീല (45) മരണപ്പെട്ടു


പെരുവന്താനം ചുഴിപ്പിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ പീരുമേട് കരടികുഴി സ്വദേശി സുശീല 45 മരണപ്പെട്ടു ബൈക്കിൽ നിന്നും തെറിച്ചുവീണ ശിശുലിയുടെ തലയ്ക്കു മുകളിലൂടെ ബസ് കയറിയാണ് അപകടം സംഭവിച്ചത്……..
ദീപാവവലി ആഘോഷിക്കുന്നതിന് പീരിമേട് കരടിക്കുഴിയിൽ നിന്നും നാട്ടിലേക്ക് പോവുകയായിരുന്ന സുശീലയും ഭർത്താവ് അലക്സും സഞ്ചരിച്ച വാഹനമാണ് പെരുവന്താനം ചുഴിപ്പിൽ വച്ച് അപകടത്തിൽ പെട്ടത് .
രാവിലെ 8 .15 ഓട് കൂടിയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ മുന്നിൽ പോകുന്ന വാഹനം ബ്രേക്ക് പിടിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിടുകയും
സുശീല റോഡിന്റെ ഒരു വശത്തേക്കും ഭർത്താവ് അലക്സ് മറുവശത്തേക്കും ആണ് തെറിച്ചുവിഴുകയും ആയിരുന്നു..
ഈ സമയം മുണ്ടക്കയത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാഹനം ശിശുലിയുടെ തലയ്ക്ക് മുകളിലൂടെ കയറി ഇറങ്ങുകയും ചെയ്തു.
ഉടനെതന്നെ സുശീല മരണപ്പെടുകയായിരുന്നു .
പിന്നീട് ആദ്യം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു തുടർന്ന് പോസ്റ്റ്മോർട്ടനായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനിൽക്കും.
ദീപാവലി ആഘോഷിക്കുന്നതിനു വേണ്ടി മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്……….