Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

തടാകം നീന്തിക്കടന്ന് ആനക്കൂട്ടം മനംനിറഞ്ഞ് സഞ്ചാരികൾ



കുമളി: വനത്തിനുള്ളില്‍നിന്ന് ഇറങ്ങിവന്ന ആനക്കൂട്ടം തടാകത്തിലേക്കിറങ്ങിയതോടെ സഞ്ചാരികള്‍ക്ക് ആകാംക്ഷയും ആശങ്കയും.

ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് നി​ര്‍​ത്തി​യി​ട്ട ബോ​ട്ടി​ന​രി​കി​ലൂ​ടെ ആ​ന​ക​ള്‍ ത​ടാ​കം നീ​ന്തി മ​റു​ക​ര​യി​ലെ​ത്തി​യ​തോ​ടെ ആ​ശ​ങ്ക ആ​ഹ്ലാ​ദ​മാ​യി മാ​റി.തേ​ക്ക​ടി ത​ടാ​ക​ത്തി​ല്‍ ബോ​ട്ട് സ​വാ​രി ന​ട​ത്തി മ​ട​ങ്ങി​യ സ​ഞ്ചാ​രി​ക​ള്‍​ക്ക് മ​നം​നി​റ​ഞ്ഞ കാ​ഴ്ച​യാ​യി മാ​റി ആ​ന​ക​ളു​ടെ സ​വാ​രി. ദീ​പ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ എ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കി​ലാ​ണ് തേ​ക്ക​ടി. സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ള്‍​ക്ക് പു​റ​മെ, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളും ധാ​രാ​ള​മാ​യി തേ​ക്ക​ടി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന തേ​ക്ക​ടി ത​ടാ​ക​ത്തി​ന്‍റെ തീ​ര​ത്ത് ഇ​പ്പോ​ള്‍ അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മാ​ണ് ആ​ന​ക​ളെ കാ​ണു​ന്ന​ത്.

പു​ല്‍​മേ​ടു​ക​ളും തീ​ര​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ആ​ന​ക​ള്‍, മ്ലാ​വ്, കാ​ട്ടു​പോ​ത്ത് എ​ന്നി​വ​യെ​ല്ലാം തീ​റ്റ​തേ​ടി മ​ല ക​യ​റി തു​ട​ങ്ങി. ത​ടാ​ക​ത്തി​ലെ ബോ​ട്ട് സ​വാ​രി സ​ഞ്ചാ​രി​ക​ള്‍ ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ന​ക്കൂ​ട്ട​ത്തെ കാ​ണാ​നാ​വ​ത്ത​ത് സ​ഞ്ചാ​രി​ക​ളി​ല്‍ വ​ലി​യ നി​രാ​ശ സൃ​ഷ്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ത​ടാ​ക​തീ​ര​ത്ത് ആ​ന​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത് സ​ഞ്ചാ​രി​ക​ള്‍​ക്കും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്കും ഏ​റെ സ​ന്തോ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!